ഡല്‍ഹി:ഐ.എസ്.എല്‍ മൂന്നാം സീസണിലെ രണ്ടാം പാദ സെമിയില്‍ ഡല്‍ഹി ഡൈനമോസിനെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തി. പെനല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു വിജയം(3-0). മത്സരത്തിന്റെ 90 മിനുറ്റ് പിന്നിട്ടപ്പോള്‍ 2-1ന് ഡല്‍ഹി വിജയിച്ചെങ്കിലും അഗ്രിഗേറ്റ് ഗോള്‍ 2-2 ആയതോടെയാണ് മത്സരം എക്‌സട്രാ ടൈമിലേക്ക് കടന്നത്. എന്നാല്‍ എക്‌സ്ട്രാ ടൈമില്‍ ഇരു ടീമുകള്‍ക്കും സമനിലപ്പൂട്ട് പൊട്ടിക്കാന്‍ കഴിയാതെ വന്നതോടെയാണ് മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തിയത്. ബ്ലാസ്റ്റേഴ്‌സിനായി കിക്കെടുത്ത ഹോസു, ബെല്‍ഫോര്‍ട്ട്, റഫീഖ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഡല്‍ഹി താരങ്ങളായ മലൂദയുടെയും പെല്ലിസാരിയുടെയും കിക്കുകള്‍ പാഴായി.
ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം സെമി പ്രവേശനമാണിത്. ആദ്യ സീസണിലും ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയിരുന്നു. ഈ മാസം 18ന് കൊച്ചിയില്‍ നടക്കുന്ന ഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി.
21ാം മിനുറ്റില്‍ മാര്‍സിലിന്യോയാണ് ഡല്‍ഹിക്കായി ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ മൂന്ന് മിനുറ്റ് പിന്നിട്ടപ്പോള്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിച്ചു. 24ാം മിനുറ്റില്‍ ഡക്കന്‍ നാസണിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഒപ്പമെത്തിയത്. അതിനിടെ 28ാം മിനുറ്റില്‍ ഡല്‍ഹിയുടെ മിലന്‍ സിങ് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായി. പത്ത് പേരുമായാണ് ഡല്‍ഹിയുടെ കളി പുരോഗമിക്കുന്നത്. നേരിട്ട് തന്നെയാണ് മിലന്‍ സിങ്ങിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. എന്നാല്‍ ആദ്യ പകുതിയിലെ ഇഞ്ച്വറി ടൈമില്‍ ഡല്‍ഹി ഗോള്‍ നേടിയതോടെ അവര്‍ മുന്നിലെത്തി. റൂബന്‍ റോക്കയാണ് ഗോള്‍ നേടിയത്.
ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ കാണാം…..
ബ്ലാസ്‌റ്റേഴ്‌സിന്റെ ടച്ചോട് കൂടിയാണ് മത്സരം ആരംഭിച്ചത്.ആദ്യ പാദ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനായിരുന്നു വിജയം. ബെല്‍ഫോര്‍ട്ടായിരുന്നു ബ്ലാസ്റ്റേഴ്‌സിനായി വിജയ ഗോള്‍ നേടിയിരുന്നത്.