X
    Categories: indiaNews

കടകളും മാര്‍ക്കറ്റും എപ്പോള്‍ വേണമെങ്കിലും തുറക്കാം; വിലക്ക് നീക്കി ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹി: വ്യാപാരികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി ഡല്‍ഹി സര്‍ക്കാര്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കടകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ മാര്‍ക്കറ്റുകള്‍ക്ക് അവരുടെ സാധാരണ സമയം പോലെ പ്രവര്‍ത്തിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

തിങ്കളാഴ്ച മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍വരുക. നിലവില്‍ രാത്രി എട്ടു മണി വരെയാണ് മാര്‍ക്കറ്റുകള്‍ തുറക്കാന്‍ അനുവദിച്ചിരിക്കുന്നത്.

നിലവില്‍ 430 പേര്‍ മാത്രമാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്.

 

Test User: