X

ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജം

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവ് പ്രവേശനത്തിനായി സമര്‍പ്പിച്ചത് വ്യാജ ബിരുദരേഖകള്‍. എബിവിപി നേതാവ് അങ്കിത് ബസോയക്കെതിരെയാണ് നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്‌യുഐ) രംഗത്തുവന്നത്. എം.എ ബുദ്ധിസ്റ്റ് സ്റ്റഡീസിനാണ് ഡല്‍ഹി സര്‍വകലാശാല അങ്കിത് ഡല്‍ഹി സര്‍വകാശാലയില്‍ ചേര്‍ന്നത്.

തമിഴ്‌നാട്ടിലെ തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ നിന്നുള്ള ബി.എ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് അങ്കിത് എം.എ പ്രവേശനം നേടിയത്. എന്നാല്‍ രേഖകള്‍ വ്യാജമാണെന്ന് തിരുവള്ളുവര്‍ സര്‍വകലാശാല സ്ഥിരീകരിച്ച കത്തും എന്‍എസ്‌യുഐ പുറത്തുവിട്ടു. അങ്കിത് ബസോയ എന്ന പേരില്‍ ഒരു വിദ്യാര്‍ത്ഥി സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്യുകയോ സമര്‍പ്പിച്ച രജിസ്റ്റര്‍ നമ്പറില്‍ പരീക്ഷ എഴുതുകയോ ചെയ്തിട്ടില്ലെന്ന് സര്‍വകലാശാല മറുപടിയില്‍ വ്യക്തമാക്കി.

chandrika: