വികസനത്തിനും വൈവിധ്യമാർന്ന വീക്ഷണങ്ങളുടെ പ്രാതിനിധ്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും ഊന്നൽ നൽകുന്ന വിദ്യാർത്ഥി സമൂഹം ഉയർന്നു വരേണ്ടത് രാഷ്ട്ര നിലനിൽപിന്റെ അനിവാര്യതയാണെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു.ഡൽഹി സർവ്വകലാശാല എം എസ് എഫ് ഇലക്ഷൻ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കൺവെൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.
വലതുപക്ഷ വർഗ്ഗീയ തിവ്രവാദ മുക്ത ക്യാമ്പസുകളുടെ സൃഷ്ടിപ്പും പരിപാലനവും ജനാധിപത്യ വിദ്യാർത്ഥി സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം ഉണർത്തിച്ചു. എം എസ് എഫ് പ്രകടന പത്രികയും ചടങ്ങിൽ പുറത്തിറക്കി. പത്രികയിലെ ഇന്റേൺഷിപ് സെൽ, സാക് ഐ ഏ എസ് -സിവിൽ സർവീസ് സൊസൈറ്റി, മെഡിക്കൽ കൗൺസലിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ വിദ്യാർത്ഥി സമൂഹത്തിനിടയിൽ വലിയ ചർച്ചയാവുകയും ചെയ്തു.
എം എസ് എഫ് ഡൽഹി സർവകലാശാല പ്രസിഡന്റ് സീഷൻ അലി അധ്യക്ഷത വഹിച്ചു. എൻ എസ് യു ഐ നേതാവും വൈസ് പ്രസിഡന്റ് സ്ഥാനാർഥിയുമായ യാഷ് നന്ദൽ, എം എസ് എഫ് ദേശീയ ട്രെഷറർ അഡ്വ. അതീബ് ഖാൻ, ഡൽഹി സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ ഫാറൂഖി, നേതാക്കളായ നസീഫ്, എം ടി ജദീർ, കാമിൽ, ബുതാൻ, സ്ഥാനാർഥികളായ നാഫിയ ഷെറിൻ, ഷിഫാന, അഫ്‌ലാഹ് എന്നിവർ സംസാരിച്ചു.