X
    Categories: Video Stories

ഡല്‍ഹി സര്‍വകലാശാലയില്‍ എം.ബി.എ

ഡല്‍ഹി സര്‍വകലാശാലയുടെ സൗത്ത് കാമ്പസില്‍ നടത്തുന്ന എം.ബി.എ കോഴ്‌സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റിലുള്ള മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പ്രോഗ്രാം, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സ്റ്റഡീസാണ് നടത്തുന്നത്. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ്, ഇക്വിറ്റി റിസര്‍ച്ച്, വെല്‍ത്ത് മാനേജ്‌മെന്റ്, കോര്‍പ്പറേറ്റ് ട്രഷറീസ്, കോര്‍ ബാങ്കിങ് ആന്‍ഡ് ഇന്‍ഷൂറന്‍സ്, റിയല്‍ എസ്‌റ്റേറ്റ് ആന്‍ഡ് കമ്മോഡിറ്റി മാര്‍ക്കറ്റ്‌സ്, ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടിങ്, കോര്‍പ്പറേറ്റ് ഫിനാന്‍സ്, കോര്‍പ്പറേറ്റ് മേഖലയില്‍ ഉയര്‍ന്നുവരുന്ന മറ്റ് മേഖലകള്‍ എന്നിവയില്‍ തൊഴില്‍ സാധ്യതയുള്ളതാണ് കോഴ്‌സ്.

ഡല്‍ഹി സര്‍വകലാശാലയുടെ ബിസിനസ് എകണോമിക്‌സ് വകുപ്പാണ് കോഴ്‌സ് നടത്തുന്നത്. ബിസിനസ് കണ്‍സള്‍ട്ടിങ്, ബിസിനസ് അനലറ്റിക്‌സ്, മാര്‍ക്കറ്റ് റിസര്‍ച്ച്, ബ്രാന്‍ഡ് മാനേജ്‌മെന്റ് ആന്‍ഡ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിങ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഇന്‍ഷൂറന്‍സ് ആന്‍ഡ് ബാങ്കിങ്, റിസ്‌ക് മാനേജ്‌മെന്റ്, എന്‍വയോണ്‍മെന്റ് ആന്‍ഡ് എനര്‍ജി റിസര്‍ച്ച് എകണോമിക്‌സ് പോളിസി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥികളെ ഈ കോഴ്‌സ് പൂര്‍ണ സജ്ജരാക്കും.

അപേക്ഷ ഓണ്‍ലൈനായി 2019 ജനുവരി ആറ് അര്‍ധരാത്രി വരെ www.mfc.edu അല്ലെങ്കില്‍ www.dbe-du.org എന്ന വെബ്‌സൈറ്റ് വഴി നല്‍കാം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: