X
    Categories: CultureMoreNewsViews

ഡല്‍ഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ്: എ.ബി.വി.പിയെ സഹായിക്കാന്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയെ സഹായിക്കാന്‍ വോട്ടിങ് മെഷീനിര്‍ കൃത്രിമം കാട്ടിയെന്ന് എന്‍.എസ്.യു. വോട്ടിങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരുന്നു. പ്രസിഡണ്ട് പദവി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ എ.ബി.വി.പിയെ സഹായിക്കാനാണ് ഈ നീക്കമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും എന്‍.എസ്.യു ആവശ്യപ്പെട്ടു.

വോട്ടെണ്ണല്‍ ആറ് റൗണ്ട് പിന്നിട്ടപ്പോള്‍ എന്‍.എസ്.യു ആയിരുന്നു മുന്നിട്ട് നിന്നിരുന്നത്. എന്നാല്‍ പെട്ടന്ന് ആറ് മെഷീനുകള്‍ കേടാവുകയും വോട്ടെണ്ണല്‍ നിര്‍ത്തിവെക്കുകയും ചെയ്‌തെന്ന് എന്‍.എസ്.യു നേതാവ് രുചിഗുപ്ത പറഞ്ഞു.

അതിനിടെ വോട്ടണ്ണല്‍ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് എ.ബി.വി.പി പ്രതിഷേധിച്ചു. കൗണ്ടിങ് സെന്ററിന്റെ ചില്ല് തകര്‍ത്ത് അകത്ത് കയറാന്‍ എ.ബി.വി.പിയുടെ സെക്രട്ടറി സ്ഥാനാര്‍ഥിയായ സുധീര്‍ ദേധ ശ്രമിച്ചു. എന്‍.എസ്.യു, എ.ബി.വി.പി, ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ സി.വൈ.എസ്.എസ് എന്നീ സംഘടനകളാണ് മത്സരരംഗത്തുള്ളത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: