X
    Categories: indiaNews

അല്ലാമാ ഇഖ്ബാലിനെയും സിലബസില്‍ നിന്നും വെട്ടി ഡല്‍ഹി സര്‍വകലാശാല

ന്യൂഡല്‍ഹി: വിഖ്യാത ദേശഭക്തി ഗാനം ‘സാരെ ജഹാം സെ അച്ഛാ’യുടെ രചയിതാവും ഉര്‍ദു കവിയുമായിരുന്ന അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള പാഠഭാഗം സിലബസില്‍ നിന്നും നീക്കി ഡല്‍ഹി സര്‍വകലാശാല. ബി.എ ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് ഇഖ്ബാലിനെ കുറിച്ച് പഠിപ്പിക്കുന്ന ‘ആധുനിക ഇന്ത്യ രാഷ്ട്രീയ ചിന്ത’ എന്ന അധ്യായം സിലബസില്‍ നിന്നും നീക്കാന്‍ കഴിഞ്ഞ ദിവസം അക്കാദമിക് കൗണ്‍സില്‍ പ്രമേയം പാസാക്കിയിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം ഡല്‍ഹി യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് കൗണ്‍സിലിനാണ്. വിഷയം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പരിഗണിക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. ഇന്ത്യാ വിഭജനത്തിന് വിത്ത് പാകിയവരെ സിലബസില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും വി.സി യോഗേഷ് സിങ് പറഞ്ഞു.

ഇഖ്ബാലിനെ കുറിച്ചുള്ള പാഠഭാഗം നീക്കണമെന്ന് സംഘ്പരിവാര്‍ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് യൂണിവേഴ്‌സിറ്റിയുടെ നീക്കം. അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ അവിഭക്ത ഇന്ത്യയിലെ സിയാല്‍കോട്ടില്‍ (നിലവില്‍ സിയാല്‍കോട്ട് പാകിസ്താനിലാണ്) 1877ലാണ് ജനിച്ചത്. പാകിസ്താനെയും മുസ്്‌ലിം ലീഗിനെയും പിന്തുണച്ച് ഇഖ്ബാല്‍ കവിതകളെഴുതിയിട്ടുണ്ടെന്നാണ് സംഘ്പരിവാര്‍ സംഘടനകള്‍ അദ്ദേഹത്തെ കുറിച്ചുള്ള പാഠഭാദം നീക്കാന്‍ കാരണമായി പറയുന്നത്.

webdesk11: