സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ജി20 നേതാക്കളുടെ സമ്മേളനത്തിന് മുന്നോടിയായി അലഞ്ഞു തിരിയുന്ന തെരുവ് നായ്ക്കളെ പിടികൂടി കൂട്ടിലാക്കാനുള്ള നടപടികളുമായി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. ജി20 പരിപാടിക്ക് എത്തുന്ന നേതാക്കളുടെ മുന്‍പില്‍ നാണം കെടാതിരിക്കാനാണ് നടപടി.
നഗരത്തില്‍ അറുപതിനായിരത്തോളം നായ്ക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഇവരെല്ലാം പിടികൂടി പ്രത്യേക കൂട്ടിലേക്ക് മാറ്റും. പിടികൂടിയ നായ്ക്കളെ വന്ധീകരിക്കാനുള്ള നടപടികളും ഒരുക്കും.
ജി20 പ്രഖ്യാപനം വന്നതോടെ തലസ്ഥാന നഗരി സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തികള്‍ തകൃതിയാണ്. പലയിടത്തും കെട്ടിടങ്ങള്‍ പൊളിച്ചും ചേരികള്‍ നീക്കിയിട്ടുമുണ്ട്. സെപ്റ്റംബര്‍ 09,10 തീയതികളിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്.