ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മുസ്‌ലിം വേട്ട തുടരുന്നതിനിടെ ബി.ജെ.പി നേതാവ് കപില്‍ മിശ്രയെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തതായുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നു. വംശഹത്യയുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കപില്‍മിശ്രയെ നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. ജൂലൈ 28നാണ് ബി.ജെ.പി നേതാവിനെ സ്‌പെഷല്‍ സെല്‍ ചോദ്യം ചെയ്തത്. എന്നാല്‍ കലാപത്തിനടിസ്ഥാനമായ മൗജ്പൂരിലെ വിദ്വേഷ പ്രസംഗം കപില്‍ മിശ്ര നിഷേധിച്ചു. ഫെബ്രുവരിയിലാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ വംശഹത്യ അരങ്ങേറിയത്.
കര്‍കര്‍ഡൂമ കോടതിയില്‍ ഡല്‍ഹി പൊലീസ് കഴിഞ്ഞ ആഴ്ച ഇതുസംബന്ധിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് ചോദ്യം ചെയ്ത കാര്യം പുറത്തറിഞ്ഞത്. ഫെബ്രുവരി 23ന് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ സംബന്ധിച്ചും പൊലീസ് അന്വേഷിച്ചതായി കുറ്റപത്രത്തിലുണ്ട്.
പ്രസംഗമൊന്നും നടത്തിയിട്ടില്ലെന്നും മൂന്നു ദിവസത്തിനകം മൗജ്പൂരിലെ റോഡിലെ തടസ്സം നീക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നുമാണ് കപില്‍ മിശ്ര പൊലീസിനോട് പറഞ്ഞത്. താന്‍ എത്തുന്നതിന് മുമ്പേ ചില മേഖലകളില്‍ കലാപം ആരംഭിച്ചിരുന്നെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
കലാപത്തിന്നടിസ്ഥാനം കപില്‍മിശ്രയുടെ പ്രസംഗമായിരുന്നു. കലാപത്തില്‍ കപില്‍മിശ്രയെ അറസ്റ്റ് ചെയ്യാതെ ജാമിഅ മില്ലിയയില്‍ പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കളെ അറസ്്റ്റ് ചെയ്തതില്‍ ഡല്‍ഹി പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.