X
    Categories: indiaNews

ഡല്‍ഹി കലാപം; കുറ്റപത്രത്തില്‍ ഉള്‍പെട്ട 15 പേര്‍ക്കെതിരെ കേസെടുത്തു

 

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ കുറ്റപത്രത്തില്‍ ഉള്‍പെട്ട 15 പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. കലാപവുമായി ബന്ധപ്പെട്ട് സമര്‍പിച്ച വിശാലമായ കുറ്റപത്രത്തിലെ 15 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

അമ്പതിലധികം പേര്‍ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ സ്വത്ത് നശിക്കുന്നതിനും കാരണമായ ഡല്‍ഹി കലാപത്തിന്റെ 17,500 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പിച്ചിട്ടുള്ളത്. ഇതു കൂടാതെ അനുബന്ധ കുറ്റപത്രവും സമര്‍പിച്ചിട്ടുണ്ട്.

തീവ്രവാദ വിരുദ്ധ നിയമങ്ങളും യുഎപിഎ നിയമങ്ങളും ഉള്‍പെടുത്തിയുള്ളതാണ് ചാര്‍ജ് ഷീറ്റുകള്‍. കേസില്‍ ഇനിയും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ പേരു വെളിപ്പെടുത്താത്ത പ്രതികള്‍ക്കെതിരെ അനുബന്ധ കുറ്റപത്രം സമര്‍പിക്കുമെന്നും പൊലീസ് പറഞ്ഞു.

ജാഫറാബാദിലെയും സീലാപുരിലെയും കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ട് വാട്‌സാപ്പ് ഗ്രൂപ്പുകളെ സംബന്ധിച്ചും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തെ തുടര്‍ന്ന് 53 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നൂറു കണക്കിന് പേര്‍ക്ക് കിടപ്പാടവും നഷ്ടപ്പെട്ടിരുന്നു.

web desk 1: