ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഡല്‍ഹയിലും സമീപ മേഖലകളിലും കനത്ത മഴ തുടരുന്നു. ഡല്‍ഹി ഇന്ന് പുലര്‍ച്ച ആരംഭിച്ച വെള്ളക്കെട്ടിനും ഗതാഗത ദുരിതത്തിനും കാരണമായി. 24 മണിക്കൂറിനിടെ 45 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയില്‍ ബുധനാഴ്ച രാവിലെ 8.30 നും വ്യാഴാഴ്ച രാവിലെ 8.30 നും ഇടയില്‍ 46 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി.
അതേസമയം കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ സീസണിലെ മഴയുടെ 80 ശതമാനവും ലഭിച്ചതായി ഐഎംഡി അറിയിച്ചു.
2019 കഴിഞ്ഞ ആഗസ്ത് 19 ന് 11.3 മില്ലീമീറ്റര്‍ മഴയാണ് നഗരത്തിന്റെ അളവ്. എന്നാല്‍ ഈ വര്‍ഷം 70.9 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. ഇത് സാധാരണ മഴയുടെ ആറിരട്ടിയിലധികം വരുമെന്നാണ് വിലയിരുത്തല്‍. മേഖലയില്‍ ട്രാഫിക് അലേര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ആഗസ്ത് 23 വരെ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, ഈ മാസം 23 ന് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപം കൊള്ളുമെന്നും ഇതേത്തുടര്‍ന്ന് കേരളത്തില്‍ കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പെയ്യുന്ന കനത്ത മഴ വ്യാഴാഴ്ച വരെ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് രൂപംകൊണ്ട ന്യൂന മര്‍ദ്ദം പടിഞ്ഞാറ് ദിസിലേക്ക് നീങ്ങുകയും, തൊട്ടടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ ഫലമായി ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്, ഛത്തീസ് ഗഡ്, ജാര്‍ഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വീണ്ടും കനത്ത മഴ പെയ്യാനിടയുണ്ട്.
രാജ്യത്തെ മണ്‍സൂണ്‍ തോട് സജീവവും അതിന്റെ സാധാരണ സ്ഥാനത്തിന് സമീപവുമാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് തെക്കോട്ട് മാറാനും അടുത്ത അഞ്ച് ദിവസങ്ങളില്‍ സജീവമായി തുടരാനും സാധ്യതയുണ്ട്. അറേബ്യന്‍ കടലില്‍ നിന്ന് ശക്തമായ ഈര്‍പ്പമുള്ള തെക്ക് പടിഞ്ഞാറന്‍ കാറ്റ് വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെയും മധ്യേന്ത്യയുടെയും സമതലങ്ങളില്‍ താഴ്ന്ന തലങ്ങളില്‍ കൂടിച്ചേരുന്നു. അതിനാല്‍ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ അടുത്ത മൂന്നു നാല് ദിവസങ്ങളില്‍ കൂടി മഴ തുടര്‍ന്നേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.