X

ജി20ക്ക് ഒരുങ്ങി ഡല്‍ഹി; ബൈഡന്‍ ഉള്‍പ്പെടെ ലോക നേതാക്കള്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: ജി20ക്ക് ഒരുങ്ങി ഡല്‍ഹി. കനത്ത് സുരക്ഷയാണ് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ആരംഭിക്കുന്ന ജി20 ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെ ലോക നേതാക്കള്‍ പങ്കെടുക്കും. വ്യാഴാഴ്ചയോടെ ഡല്‍ഹിയിലെത്തുന്ന ബൈഡന്‍ പ്രധാനമന്ത്രി മോദിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും.കോവിഡ് 19 സ്ഥിരീകരിച്ചതോടെ യു.എസ് പ്രഥമ വനിത ജില്‍ ബൈഡന്‍ യാത്ര ഒഴിവാക്കി. ചൈനയില്‍ നിന്ന് പ്രധാനമന്ത്രി ലി കിയാങാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. പ്രസിഡന്റ് ഷി ജിന്‍പിങ് പങ്കെടുത്തേക്കില്ല.

അടുത്തിടെ പുറത്തുവിട്ട ഭൂപടത്തില്‍ ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശും ലഡാക്കിലെ അക്‌സായി ചിന്നും ചൈനീസ് ഭൂപടത്തിന്റെ ഭാഗമാക്കിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഷി ജിന്‍പിങ് പങ്കെടുക്കില്ലെന്ന് അറിയിപ്പു വന്നത്. 2008ലെ ആദ്യ ഉച്ചകോടി മുതല്‍ ഇതാദ്യമായാണ് ജിന്‍പിങ് ജി20-ല്‍ നിന്ന് വിട്ടു നല്‍കുന്നത്. കോവിഡ്19 വ്യാപിച്ച 2020-ലും 2021-ലും വിര്‍ച്വലായി അദ്ദേഹം ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനേസ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് സ്‌കോള്‍സ്, ജപ്പാന്‍ പ്രധാമന്ത്രി ഫുമിയോ കിശിദ, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്യോ, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, സഊദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, തുര്‍ക്കി പ്രസിഡന്റ് ത്വയ്യബ് ഉര്‍ദുഗാന്‍, അര്‍ജന്റീന പ്രസിഡന്റ് അല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ്, നൈജീരിയ പ്രസിഡന്റ് ബോല തിനുബു തുടങ്ങിയവരാണ് ഉച്ചകോടിക്കെ ത്തുന്ന മറ്റ് നേതാക്കള്‍.

webdesk11: