X
    Categories: indiaNews

160 കിലോ കഞ്ചാവ് പിടിച്ചു; രേഖയിലുള്ളത് ഒരു കിലോ മാത്രം-159 കിലോ പൊലീസുകാര്‍ മറിച്ചുവിറ്റു

ന്യൂഡല്‍ഹി: 160 കിലോ കഞ്ചാവ് പിടികൂടിയതില്‍ 159 കിലോയും പൊലീസുകാര്‍ മറിച്ചു വിറ്റു. ഒരു കിലോ മാത്രമാണ് രേഖയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി ജഹാംഗീര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

ജഹാംഗീര്‍ നഗര്‍ പോലീസ് സ്‌റ്റേഷനിലെ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരും രണ്ട് ഹെഡ്‌കോണ്‍സ്റ്റബിള്‍മാരും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ സെപ്റ്റംബര്‍ 11 നാണ് അനില്‍ എന്ന വ്യക്തിയില്‍ നിന്ന് കഞ്ചാവ് പിടിച്ചത്. 1.5 ലക്ഷം കൈക്കൂലി വാങ്ങി ഇയാളെ വിട്ടയക്കുകയായിരുന്നു. ഒഡീഷ്യയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പിടിച്ചെടുത്ത കഞ്ചാവില്‍ ഒരു കിലോ മാത്രം രേഖയില്‍ കാണിച്ച പൊലീസുകാര്‍ ബാക്കി 159 കിലോ മറിച്ചുവില്‍ക്കുകയായിരുന്നു. സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യക്ക് പിന്നാലെ ലഹരി മാഫിയയുമായി സിനിമാ മേഖലയിലെ പ്രമുഖര്‍ക്കുള്ള ബന്ധം ചര്‍ച്ചയാവുന്നതിനിടെയാണ് ഡല്‍ഹിയില്‍ വന്‍ കഞ്ചാവ് വേട്ട നടന്നിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: