ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ കുറ്റപത്രത്തില്‍ ആര്‍എസ്എസും ഉള്‍പ്പെടുന്നു. അനുബന്ധ കുറ്റപത്രത്തിലാണ് ആര്‍എസ്എസിനെതിരേയും പരാമര്‍ശമുള്ളത്. ആര്‍എസ്എസ് സഹായം ലഭിച്ചെന്ന് ഒരു പ്രതിയുടെ മൊഴിയാണ് അന്വേഷണസംഘം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്‌സ്അപ്പ് ഗ്രൂപ്പായ ഖട്ടര്‍ ഹിന്ദു ഏകതാ മതസ്പര്‍ദ്ദയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
വാട്‌സ്അപ്പ് ഗ്രൂപ്പുകളില്‍ മതസ്പര്‍ദ്ദയുണ്ടാക്കുന്നതാണെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തി. അംഗങ്ങള്‍ സാമുദായിക അധിക്ഷേപം നടത്തിയതായും മുസ്ലിംങ്ങളെ ആക്രമിക്കുന്നതിനെ ക്കുറിച്ചും ചര്‍ച്ച ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. സെപ്തംബര്‍ 26 ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
നേരത്തെ, കലാപവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് വിവാദവുമായിരുന്നു.