X
    Categories: indiaNews

ഡല്‍ഹി നഗരസഭ തിരഞ്ഞെടുപ്പ്; ബി.ജെ.പിയെ വെല്ലുവിളിച്ച് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി നഗരസഭ തിരഞ്ഞെടുപ്പ് മാറ്റിവെച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി.
തിരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്തുകയും ബി.ജെ.പി വിജയിക്കുകയും ചെയ്യുകയാണെങ്കില്‍ ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ വടക്ക്, കിഴക്ക്, തെക്ക് എന്നീ നഗരസഭകളെ ലയിപ്പിക്കാനുള്ള ബില്ലിന് ചൊവ്വാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ബി.ജെ.പി ഒരു ചെറിയ തിരഞ്ഞെടുപ്പിനെയും ചെറിയ പാര്‍ട്ടിയെയും പേടിച്ചിരിക്കുകയാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.

സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്താന്‍ ബി.ജെ. പിയെ കെജ്‌രിവാള്‍ വെല്ലുവിളിച്ചു. വോട്ടെടുപ്പ് മാറ്റിവെച്ച കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ബ്രിട്ടീഷുകാരെ രാജ്യത്ത് നിന്ന് തുരത്തി സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം വരിച്ച വരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കെജ്‌രിവാള്‍ പിന്നീട് ട്വീറ്റ് ചെയ്തു.

തോല്‍വി ഭയന്ന് നഗരസഭ തിരഞ്ഞെടുപ്പ് മാറ്റിവെച്ചവര്‍ നാളെ രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും തിരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുമെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.

Test User: