ന്യൂഡല്‍ഹി: ഡല്‍ഹി – മുംബൈ എക്‌സ്പ്രസ് വേയുടെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന്. പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. രാജസ്ഥാനിലെ ദൗസയിലാണ് ഉദ്ഘാടനം. 18,100 കോടിയുടെ ദേശീയ റോഡ് വികസന പദ്ധതികള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും.
12,150 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ഇതോടെ ഡല്‍ഹിയില്‍ നിന്നും രാജസ്ഥാനിലെ ജയ്പുരിലേക്കുള്ള യാത്രാസമയം 5 മണിക്കൂറില്‍ നിന്ന് മൂന്നര മണിക്കൂറായി കുറയുമെന്നാണ് കണക്ക്കൂട്ടല്‍.