X
    Categories: indiaNews

ഡല്‍ഹി മെട്രോക്ക് 20 വയസ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഡല്‍ഹി മെട്രോക്ക് 20 വയസ് തികഞ്ഞു. 20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സംഭവബഹുലമായ യാത്ര പൂര്‍ത്തിയാക്കി 2022ല്‍ 390 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള ഒരു ശൃംഖലയായി ഡല്‍ഹി മെട്രോ വളര്‍ന്നു. റെഡ് ലൈനിലെ ആറ് സ്‌റ്റേഷനുകളിലായ 8.2 കിലോമാത്രം ദൈര്‍ഘ്യമുള്ള ഇടനാഴിയുമായി 2002 ഡിസംബര്‍ 24നാണ് ഡല്‍ഹി മെട്രോ സര്‍വീസ് തുടങ്ങിയത്.

2002 ഡിസംബര്‍ 25ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഡി.എം.ആര്‍.സിയുടെ ആദ്യ സ്‌ട്രെച്ച് ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഡല്‍ഹി മെട്രോ അതിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്, ഷഹ്ദാര മുതല്‍ തീസ് ഹസാരി വരെയുള്ള 8.2 കിലോമീറ്റര്‍ ദൂരത്തില്‍ ആറ് സ്‌റ്റേഷനുകള്‍ മാത്രമാണുള്ളത്.

രണ്ട് ദശാബ്ദങ്ങളുടെ പ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്തുന്നതിനായി, ഡല്‍ഹി മെട്രോ ഒരു പ്രത്യേക ട്രെയിന്‍ ഓടിക്കും. 20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ അനുസ്മരിക്കുന്ന പ്രത്യേക പ്രദര്‍ശനവും വെല്‍ക്കം സ്‌റ്റേഷനില്‍ തുറക്കും.2002ലെ ആദ്യത്തെ ഇടനാഴിയുടെ ഉദ്ഘാടനം കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞപ്പോള്‍ തിരക്ക് വളരെ വലുതായതിനാല്‍ യാത്രക്കാരുടെ ഒഴുക്ക് കൈകാര്യം ചെയ്യാന്‍ അധികൃതര്‍ക്ക് പേപ്പര്‍ ടിക്കറ്റുകള്‍ നല്‍കേണ്ടിവന്നു.

webdesk11: