നോയിഡ ആസ്ഥാനമായുള്ള കമ്പനിയായ മരിയോണ്‍ ബയോടെക് നിര്‍മ്മിക്കുന്ന രണ്ട് ചുമ സിറപ്പുകള്‍ കുട്ടികള്‍ക്കായി ഉപയോഗിക്കരുതെന്ന് ഉസ്‌ബെക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന.
മരിയോണ്‍ ബയോടെക് നിര്‍മ്മിക്കുന്ന നിലവാരമില്ലാത്ത മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ഗുണമേന്മയുള്ള മാനദണ്ഡങ്ങളോ സവിശേഷതകളോ പാലിക്കുന്നതില്‍ പരാജയപ്പെടുന്ന ഉല്‍പ്പന്നങ്ങളാണ് അതിനാല്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
ഡിസംബര്‍ 22 ന് മരിയോണ്‍ ബയോടെക് കമ്പനി നിര്‍മ്മിച്ച മരുന്നുകള്‍ കഴിച്ച് 18 കുട്ടികള്‍ മരിച്ചതായി ഉസ്‌ബെക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. 18 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട മരിയോണ്‍ ബയോടെക് കമ്പനിയുടെ പ്രൊഡക്ഷന്‍ ലൈസന്‍സ് ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.