കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് സമരക്കാരെ തടഞ്ഞു. ശംഭുവില്‍ പൊലീസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ 17 കര്‍ഷകര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ഞായറാഴ്ച പൊലീസ് മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും മാര്‍ച്ച് തുടങ്ങുകയായിരുന്നു.
സംഘഷത്തെ തുടര്‍ന്ന് മാര്‍ച്ച് താത്കാലികമായി നിര്‍ത്തിവെച്ചു. സമരത്തിന്റെ തുടര്‍ നടപടികള്‍ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വിളകളുടെ ചുരുങ്ങിയ താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഏര്‍പ്പെടുത്തുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, വൈദ്യുത ചാര്‍ജ് വര്‍ധിപ്പിക്കാതിരിക്കുക, 2021 ലഖിംപൂര്‍ ഖേരി ആക്രമണത്തിന്റെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുക, കര്‍ഷകര്‍ക്കെതിരെയുള്ള പൊലീസ് കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും ആഭിമുഖ്യത്തിലാണ് കര്‍ഷക മാര്‍ച്ച്. പ്രശ്നങ്ങളില്‍ ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. പഞ്ചാബ് -ഹരിയാന അതിര്‍ത്തിയായ ശംഭുവിലും ഖനൗരിയിലുമായി ഫെബ്രുവരി പതിമൂന്ന് മുതല്‍ കര്‍ഷകര്‍ സമരത്തിലാണ്.