മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ യുവാവ് അച്ഛനെ കൊലപ്പെടുത്തി

മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ പിതാവിനെ കൊലപ്പെടുത്തി. ഷക്കൂര്‍പൂര്‍ ഗ്രാമവാസിയായ സുരേഷ് കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ സുഭാഷ് പ്ലേസിലാണ് സംഭവം.

സുരേഷിനെ കുത്തി പരിക്കേറ്റ നിലയിലാണ് നാട്ടുകാര്‍ കണ്ടത്. ഉടനെ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മ്മാര്‍ അറിയിച്ചു. പൈസയെ പറ്റി പറഞ്ഞ് മകന്‍ അജയുമായി വഴക്കിട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ ഉഷാ രംഗ്നാനി പറഞ്ഞു. ഇതിനിടയില്‍ മകന് മയക്കുമരുന്ന് വാങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അജയ് പിതാവിനെ മര്‍ദിക്കുകയായിരുന്നു.

webdesk14:
whatsapp
line