ഡല്‍ഹി: ഒക്ടോബര്‍ ഒന്നിന്് യമുന എക്‌സപ്രസ് ഹൈവേയില്‍ വെച്ച് ഉത്തര്‍പ്രദേശ് പൊലീസ് തന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറിയതായി ഡല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അമൃത ധവാന്‍. ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നടത്തിയ യാത്ര യുപി പൊലീസ് തടഞ്ഞ സമയത്തുണ്ടായ പ്രതിഷേധത്തിനിടെയാണ് പൊലീസ് വസ്ത്രം വലിച്ചുകീറയതെന്ന് അമൃത പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിന്റെയും യുപി ഭരിക്കുന്ന യോഗി സര്‍ക്കാരിന്റെയും സ്ത്രീകളോടുള്ള നിലപാടാണ്് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് അമൃത ധവാന്‍ പ്രതികരിച്ചു. ശക്തി കാണിക്കേണ്ടത് ക്രിമിനലുകളുടെ മുന്നിലാണെന്നും മറിച്ച് സ്ത്രീകളുടെ വസ്ത്രം വലിച്ച് കീറിയിട്ടല്ലെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ യുപി പൊലീസിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്കെതിരെയും ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക്ക് ഒബ്രയാനെതിരെയും യുപി പൊലീസ് അക്രമം അഴിച്ച് വിട്ടിരുന്നു. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കാത്ത യോഗി സര്‍ക്കാര്‍ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.