ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യ വിലക്കുമായി ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാല. മോദിക്കെതിരെ മുദ്രാവാക്യം വിളിക്കരുതെന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍വകലാശാല മുന്നറിപ്പ് നല്‍കിയത്. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
പ്രധാനമന്ത്രിയെകൂടാതെ നിയമനിര്‍വാഹണ ഏജന്‍സികള്‍ക്കെതിരെയും മുദ്രാവാക്യം വിളിക്കരുതെന്നാണ് നിര്‍ദേശം. സര്‍വകലാശാല രജിസ്ട്രാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംഭല്‍ വെടിവെപ്പുമായി ബന്ധപ്പെട്ട് ക്യാംപസിനകത്ത് കനത്ത പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു.ഇതിനു പിന്നാലെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്