X

ചീഫ് സെക്രട്ടിയെ ആക്രമിച്ച കേസില്‍ എം.എല്‍.എ അമാനത്തുള്ളക്ക് ഉപാധികളോടെ ജാമ്യം

ന്യൂഡല്‍ഹി : ചീഫ് സെക്രട്ടിയെ തല്ലിയ കേസിവല്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുള്ള ഖാനിന് ഉപാധികളോടെ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് മുക്ത ഗുപ്തയാണ് കേസില്‍ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ഇതേ കേസില്‍ മറ്റൊരു എഎപി എം.എല്‍.എയായ പ്രകാശ് ജാര്‍വലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. 5000 പിഴയിലാണ് ജാമ്യം

കഴിഞ്ഞ ഫെബ്രുവരി 20ന് കെജ്‌രിവാളിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിനിടെയാണ് ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മര്‍ദനമേറ്റത്. തുടര്‍ന്ന് ചീഫ് സെക്രട്ടറി നല്‍കിയ പരാതിയില്‍ അമാനത്തുള്ള ഖാന്‍, പ്രകാശ് ജാര്‍വല്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു ഡല്‍ഹി കോടതിയില്‍ ഹാജാരാക്കുകയായിരുന്നു. കോടതി ഇവരെ ആദ്യം 14 ദിവത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡില്‍ വിടുകയും പിന്നീട് ഇവരുടെ കസ്റ്റഡി 14 ദിവത്തേക്ക് കൂടി നീട്ടുകയായിരുന്നു.

ആപ് സര്‍ക്കാറിന്റെ പുതിയ പദ്ധതിയായ സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുക എന്നതിന്റെ ഭാഗമായി കൂടിയായ യോഗത്തിനിടെയായിരുന്നു ചീഫ് സെക്രട്ടറി നേരെ ആക്രമണമുണ്ടായത്.

chandrika: