Categories: NewsWorld

ആമസോണിന് 340 കോടി പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി

ആമസോണിന് വലിയ പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി. ട്രേഡ്മാര്‍ക്ക് വ്യവസ്ഥ ലംഘിച്ചെന്ന ബെവര്‍ലി ഹില്‍സ് പോളോ ക്ലബിന്റെ പരാതിയിലാണ് നടപടി. 39 ദശലക്ഷം ഡോളര്‍ (340 കോടിയോളം) ആണ് പിഴ ചുമത്തിയിരിക്കുന്നത്.

ബെവര്‍ലി ഹില്‍സ് പോളോ ക്ലബിന്റെ ലോഗോയുടെ സമാന ലോഗോ രേഖപ്പെടുത്തിയ ഉല്‍പന്നം വില്‍പന നടത്തിയെന്ന് ചൂണ്ടിക്കാട്ടി 2020 ല്‍ നല്‍കിയ പരാതിയിലാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ലോഗോ ഉപയോഗിക്കരുതെന്നും പരാതിക്ക് അടിസ്ഥാനമായ ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ നിന്ന് പിന്‍മാറണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച് 2020 ഒക്ടോബര്‍ 12-ന് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു.

അതേസമയം ആമസോണ്‍ ടെക്‌നോളജീസ് തുടര്‍ന്നുള്ള നടപടികളില്‍ ഹാജരായിരുന്നില്ല. അതിനാലാണ് ഇപ്പോഴത്തെ നടപടി.

വ്യാപാര പ്ലാറ്റ്ഫോം എന്ന നിലയിലും, ചില്ലറ വ്യാപാര സംവിധാനം എന്ന നിലയിലും ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ബ്രാന്‍ഡുകളുടെ കാര്യത്തില്‍ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കുന്ന നിലയില്‍ പ്രവര്‍ത്തിച്ചെന്ന് വിലയിരുത്താം എന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി പ്രതിഭ എം സിങ് പിഴ വിധിച്ചത്.

 

webdesk17:
whatsapp
line