രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മാസ്‌ക് ഉപയോഗം വീണ്ടും കര്‍ശനമാക്കി. ഡല്‍ഹി ലഫ്റ്റ ഗവര്‍ണ്ണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് രാജ്യതലസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി ഉത്തരവ് ഇറക്കിയത്. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ 500 രൂപ പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും രാജ്യതലസ്ഥാനത്താണ്. കഴിഞ്ഞദിവസം 632 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
മാസ്‌ക് നിര്‍ബന്ധമാക്കി എങ്കിലും സ്‌കൂളുകളുടെ പ്രവര്‍ത്തനം തുടരാന്‍ തന്നെയാണ് യോഗത്തില്‍ എടുത്തിരിക്കുന്ന തീരുമാനം.