X

40 സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടിലെത്തും; ആകര്‍ഷക പദ്ധതിയുമായി ഡല്‍ഹിയിലെ ‘ആപ്’ സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫികറ്റ്, ജാതി  സര്‍ട്ടിഫികറ്റ്, സബ്‌സിഡി തുടങ്ങി അടിസ്ഥാന സേവനങ്ങള്‍ക്കായി ഇനി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടതില്ല. ഇത്തരം സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് വീട്ടുപടിക്കല്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍. ഇതു സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ലോകത്തില്‍ തന്നെ ആദ്യമായാണ് ഇത്തരം ഒരു തീരുമാനം  കൈക്കൊള്ളുന്നതെന്നും പ്രഖ്യാപനത്തിടെ സര്‍ക്കാര്‍ അവകാശപ്പെട്ടു. സേവനുമായി ബദ്ധപ്പെട്ട വരുന്ന ചിലവുകള്‍ മിക്കഭാഗവും സര്‍ക്കാര്‍ തന്നെ വഹിക്കുമെന്നും അറിയിച്ചു.

റേഷന്‍ കാര്‍ഡ്, ജാതി-വരുമാന-വിവാഹ സര്‍ട്ടിഫികറ്റ്, സബ്‌സിഡി തുടങ്ങി നാല്‍പ്പതോളം അടിസ്ഥാന സേവനങ്ങള്‍ ആവിശ്യമുള്ളവരുടെ വീടുകളിലേക്ക് ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്ന് അപേക്ഷകളും മറ്റുവേണ്ട നടപടികളും സ്വീകരിക്കും. ഫീസ് ബാധകമായ സേവനങ്ങള്‍ക്ക് ഒരു നിശ്ചിത തുക ആവിശ്യക്കാരില്‍ നിന്ന് വാങ്ങും. പുതിയ നടപടി ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രഥവും ഇത്തരം കാര്യങ്ങള്‍ക്കായി ജോലിയില്‍ ലീവെടുത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ പോയി വരിനില്‍ക്കേണ്ട സാഹചര്യം ഇതോടെ ഇല്ലാത്താവുമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
രണ്ടാഴ്ചയായി നിലനില്‍ക്കുന്ന വായുമലീനികരണത്തിനെതിരെ വേണ്ട പരിഹാരം കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ സര്‍ക്കാറിനെതിരെ ക്ഷുഭിതരാണ്. പുതിയ നീക്കത്തോടെ ജനങ്ങളുടെ പ്രീതി വീണ്ടും നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കെജരിവാള്‍.

പദ്ധതിയുടെ ആദ്യഭാഗമായി 40 സേവനങ്ങളാണ് നിലവിലുള്ളതെങ്കിലും 40 സേവനങ്ങള്‍ക്കൂടി വരും ദിവസങ്ങളില്‍ ഇതിന്റെ ഭാഗമാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

നേരത്തെ ജനങ്ങള്‍ക്കിടയില്‍ അരവിന്ദ് കെജരിവാളിന്റെ ജനപ്രീതി കുറഞ്ഞു വരുന്നതായി ആശയ രൂപികരണ വിദഗ്ദ സംഘമായി പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ടിരുന്നു.

chandrika: