X
    Categories: indiaNews

ഡല്‍ഹിയില്‍ വെടിവെപ്പ്: രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു, അക്രമികള്‍ക്കായി തെരച്ചില്‍

ഡല്‍ഹിയില്‍ ആര്‍കെ പുരത്തുണ്ടായ വെടിവെപ്പില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. അംബേദ്കര്‍ ബസ്തി മേഖലയിലാണ് പുലര്‍ച്ചെ വെടിവെപ്പുണ്ടായത്. പിങ്കി (30), ജ്യോതി (29) എന്നീ യുവതികളാണ് കൊല്ലപ്പെട്ടത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. കൊല്ലപ്പെട്ട യുവതിയുടെ സഹോദരനെ തേടിയാണ് അക്രമിസംഘം എത്തിയത് എന്നാണ് നിഗമനം. അക്രമികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

webdesk11: