X
    Categories: indiaNews

ഡല്‍ഹിയിലെ തീപിടിത്തം; കെജ്‌രിവാളിന്റെ പിടിപ്പുകേടെന്ന് ബി.ജെ.പി

ഡല്‍ഹിയിലെ മുണ്ട്കയില്‍ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബി.ജെ.പി. അഗ്‌നിശമനസേന കൃത്യസമയത്ത് എത്തിയിരുന്നെങ്കില്‍ 27 പേരുടെ ജീവന്‍ അപഹരിച്ച തീപിടിത്തം ഒഴിവാക്കാമായിരുന്നുവെന്ന് ബി.ജെ.പിയുടെ വിവര സാങ്കേതിക വകുപ്പ് കണ്‍വീനറായ അമിത് മാളവ്യ ട്വീറ്റ് ചെയ്തു. ‘രക്ഷാ പ്രവര്‍ത്തനം ഒന്നരമണിക്കൂറോളം വൈകി എന്നത് വിശദീകരിക്കാനാകാത്ത തെറ്റാണ്. കെജ്‌രിവാളിന്റെ പിടിപ്പുകേടാണ് അപകടത്തിന് കാരണം. അദ്ദേഹം ഇതിന് ഉത്തരം നല്‍കുക തന്നെ വേണം’- അമിത് മാളവ്യ പറഞ്ഞു.

Test User: