ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. ബാര്‍ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. അറസ്റ്റിനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും നിരവധി ആളുകളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു.വന്‍ജനക്കൂട്ടത്തോടൊപ്പമാണ് സിസോദിയ എത്തിയത്.
സിസോദിയ പ്രതിയായ മദ്യനയക്കേസില്‍ അഴിമതി നടന്നതായാണ് പരാതി. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ആപ്പിനെ അതേ വടി കൊണ്ട് തന്നെ അടിക്കുകയാണ് ഇതിലൂടെ ബി.ജെ.പിയുടെ ലക്ഷ്യം. ദൈവം തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി കെജ് രിവാള്‍ ട്വീറ്റ് ചെയ്തത്.
കേസില്‍ വന്‍ ശൃംഖലയുണ്ടെന്നും ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച ലോബിക്ക് ഇതില്‍ പങ്കുണ്ടെന്നുമാണ ്‌സി.ബി.ഐ പറയുന്നത്. അതേസമയം തെലുങ്കാന മുഖ്യമന്ത്രി കെ.സി.ആറിന്റെ മകളുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തത് കേസില്‍ വഴിത്തിരിവായി.