X
    Categories: indiaNews

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു

മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തെ ചോദ്യം ചെയ്തു വരികയായിരുന്നു. വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിഐ ആസ്ഥാനത്തിന് ചുറ്റുമുള്ള റോഡുകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

അന്വേഷണത്തിനോട് പൂര്‍ണ്ണമായി സഹകരിക്കുമെന്നും കുറച്ചു കുറച്ചുദിവസം ജയിലില്‍ കടക്കേണ്ടി വന്നാല്‍ പ്രശ്‌നമില്ലെന്നും ചോദ്യം ചെയ്യലിന് മുന്‍പ് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് സിബിഐ ഓഫീസിലേക്ക് അദ്ദേഹം എത്തിയിരുന്നത്.

അദ്ദേഹത്തെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി.

webdesk11: