X
    Categories: indiaNews

ഡല്‍ഹിയിലെ ജനങ്ങളില്‍ 56% പേരില്‍ കോവിഡിനെതിരെ ആന്റിബോഡി രൂപപ്പെട്ടതായി കണ്ടെത്തല്‍

ഡല്‍ഹി: ഡല്‍ഹി നിവാസികളില്‍ പകുതിയിലധികം പേരിലും കോവിഡിനെതിരെ ആന്റിബോഡി രൂപപ്പെട്ടതായി ഡല്‍ഹി സര്‍ക്കാര്‍. സീറോ സര്‍വേയില്‍ ഡല്‍ഹിയിലെ 56% പേരില്‍ കോവിഡിന് എതിരായ ആന്റിബോഡി കണ്ടെത്തിയതായി ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിന്‍ വ്യക്തമാക്കി.

തെക്കന്‍ ഡല്‍ഹിയില്‍ 62.18 ശതമാനം പേരിലും വടക്കന്‍ ഡല്‍ഹിയില്‍ 49.09 ശതമാനം പേരിലും കോവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. കോവിഡിനെതിരെ ആര്‍ജിത പ്രതിരോധ ശേഷി കൈവരിച്ചേക്കുമെന്നാണ് അഞ്ചാംവട്ട സീറോ സര്‍വേ വ്യക്തമാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധ നടപടികളില്‍ വീഴ്ചവരുത്തരുതെന്നും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നത് നിര്‍ബന്ധമായും തുടരണമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചാംവട്ട സീറോ സര്‍വേ ഏതാനും ദിവസം മുന്‍പാണ് പൂര്‍ത്തിയായത്. വിവിധ ജില്ലകളില്‍ന്നായി 25,000ല്‍ അധികം പേരില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ശേഖരിച്ചാണ് സര്‍വേ നടത്തിയത്. ഒരു പ്രത്യേക പ്രദേശത്തെ ജനങ്ങളില്‍ 50-60 ശതമാനത്തിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയാലാണ് ആര്‍ജിത പ്രതിരോധ ശേഷി നേടി എന്ന് കണക്കാക്കുന്നത്.

Test User: