X
    Categories: indiaNews

ആശ്വാസം; ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ വന്‍കുറവ്

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് ശുഭസൂചനകള്‍ നല്‍കി കോവിഡ് കേസുകളില്‍ വന്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,846 പേര്‍ക്ക് മാത്രമാണ് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ അഞ്ചിന് ശേഷം ഡല്‍ഹിയിലുണ്ടാകുന്ന പ്രതിദിന കോവിഡ് കണക്കിലെ ഏറ്റവും താഴ്ന്ന കണക്കാണിത്.

കോവിഡ് മരണ നിരക്കിലും രാജ്യതലസ്ഥാനത്ത് കുറവുണ്ടായിട്ടുണ്ട്. 235 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായി മരിച്ചതായി ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡല്‍ഹിയില്‍ മുന്നൂറിന് മുകളിലായിരുന്നു ദിനംപ്രതിയുള്ള മരണനിരക്ക്.

രാജ്യത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ കോവിഡ് രണ്ടാം തരംഗത്തില്‍ ഡല്‍ഹിയിലാണ് ഏറ്റവുമധികം നാശംവിതച്ചിരുന്നത്.

Test User: