X

ദില്ലി ചലോ മാര്‍ച്ച്; ശംഭു അതിര്‍ത്തിയില്‍ കര്‍ഷകരെ തടഞ്ഞ് പൊലീസ്, ജലപീരങ്കി പ്രയോഗിച്ചു

പഞ്ചാബ് – ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ നിന്ന് ആരംഭിച്ച കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് മൂന്നാം തവണയും പൊലീസ് തടഞ്ഞു. അനുമതി ഉണ്ടെങ്കില്‍ മാത്രമേ കടത്തിവിടാന്‍ കഴിയുകയൊള്ളുവെന്ന് പൊലീസ്. തുടര്‍ന്ന് കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ കണ്ണീര്‍ വാതകവും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു. ഇതില്‍ നിരവധി കര്‍ഷകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 101 കര്‍ഷകരാണ് പ്രതിഷേധമാര്‍ച്ചില്‍ ഉണ്ടായിരുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവും ഗുസ്തി താരവുമായ ബജ്‌റംഗ് പൂനിയ കര്‍ഷകര്‍ക്ക് പിന്തുണയുമായി ശംഭുവില്‍ എത്തിയിരുന്നു. ഈ മാസം 18ന് കര്‍ഷകരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, സമാധാനപരമായിട്ടായിരിക്കും പുനഃരാരംഭിച്ച മാര്‍ച്ച് നടത്തുകയെന്ന് കര്‍ഷക നേതാവ് സര്‍വെന്‍ സിംഗ് പന്ദര്‍ വ്യക്തമാക്കിയിരുന്നു. സമരം ശക്തമാക്കും മുമ്പ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും നിരാഹാര സമരം നടത്തുന്ന ജഗജീത് സിംഗ് ദല്ലേ വാളിന്റ ആരോഗ്യ നില മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk18: