പെണ്‍കുട്ടിയെ വാഹനാപടകത്തിന് ശേഷം കാറിനടിയിലൂടെ കിലോമീറ്ററുകളോളം വലിച്ചിഴച്ച സംഭവത്തില്‍ പ്രതികളിലൊരാള്‍ ബി.ജെ.പിക്കാരന്‍. പൊലീസ് ഇക്കാര്യം മറച്ചുവെക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. കഴിഞ്ഞ രാത്രിയാണ് ഡല്‍ഹി മംഗള്‍പുരി പൊലീസ് പരിധിയില്‍ 19കാരിയെ സ്‌കൂട്ടറില്‍ യാത്രചെയ്യുമ്പോള്‍ കാറിടിച്ച് കൊലപ്പെടുത്തിയതും 13 കിലോമീറ്ററോളം മൃതദേഹം വലിച്ചുകൊണ്ടുപോയതും. കാറിനടിയില്‍ ജഢം തൂങ്ങിക്കിടക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. സമീപത്തെ ചായക്കടക്കാരന്‍ നല്‍കിയ മൊഴിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നാലിവരിലൊന്ന് ബി.ജെ.പിക്കാരനാണെന്നും കേസെടുത്ത പൊലീസ് സ്റ്റേഷന്റെ സമീപത്തെ ബാനറില്‍ ഇയാളുടെ ഫോട്ടോ ഉണ്ടെന്നും ആപ് നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു. ലെഫ്. ഗവര്‍ണറും ഇക്കാര്യത്തില്‍ കുറ്റക്കാരനാണെന്നാരോപിച്ച് ആം ആദ്മിയുടെ പ്രതിഷേധറാലി നടന്നു. 22 തവണ ദക്‌സാക്ഷി പൊലീസിന് വിളിച്ചിട്ടും എടുത്തില്ല. വലിയ ശബ്ദം കേട്ടാണ് നോക്കിയതെന്നും പലതവണ വിളിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും വാഹനം നിര്‍ത്തിയില്ലെന്നും പ്രതികള്‍ മന:പൂര്‍വം കൊലപാതകം നടത്തിയതാണെന്നും സൗരഭ് ആരോപിച്ചു.
ഒരു പ്ലാസ്റ്റിക് കവര്‍ കാറിനടിയില്‍ ഉടക്കിയാല്‍പോലും ശബ്ദം കേള്‍ക്കും. എന്നിട്ടാണ് മണിക്കൂറോളം മൃതദേഹം വലിച്ചിഴച്ച് കാറോടിച്ചുപോയത്. അവര്‍ ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടിയെ കാറിനടിയിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ പ്രതി ബി.ജെ.പിക്കാരന്‍.
Related Post