ന്യൂഡല്‍ഹി: പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു. ഡല്‍ഹിയിലേക്കുള്ള വിമാനം ജയ്പൂരില്‍ അടിയന്തിരമായി ഇറക്കി. 122 യാത്രക്കാരുമായി ഭോപാലില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനത്തിലാണ് പക്ഷിയിടിച്ചത്. സാങ്കേതിക തകരാര്‍ സംഭവിച്ചെന്ന സംശയത്തെ തുടര്‍ന്നു വിമാനം പൈലറ്റുമാര്‍ ജയ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കി. തുടര്‍ന്നു യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു. വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതായും യാത്രക്കാര്‍ സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
- 8 years ago
chandrika