X
    Categories: indiaNews

ഡല്‍ഹിയും ഉത്തര്‍പ്രദേശും ലോക്ക്ഡൗണ്‍ നീട്ടി

ഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി ഡല്‍ഹി സര്‍ക്കാര്‍. ഒരാഴ്ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ഈ സാഹചര്യത്തില്‍ മെയ് 17വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി കെജരിവാള്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ കാലയളവില്‍ മെട്രോ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവുണ്ടായെന്നു മുഖ്യമന്ത്രി പറഞ്ഞു. 35 ശതമാനമെന്നത് 23 ശതമാനമായി കുറഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടി. മെയ് 17 വരെയാണ് നിയന്ത്രണം നീട്ടിയത്. നേരത്തെ മെയ് 10 വരെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പടുത്തിയിരുന്നത്.

ഉത്തര്‍പ്രദേശില്‍ ഇന്നലെ 26,847 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 298 പേര്‍ മരിച്ചു. 34,721 പേര്‍ രോഗമുക്തരായി. നിലവില്‍ 2,45,736 പേരാണ് ചികിത്സയിലുള്ളത്

 

Test User: