ന്യൂഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേയ്ക്ക് മാറാന്‍ നിര്‍ദേശം നല്‍കി ഡല്‍ഹി സര്‍ക്കാര്‍. 10,12 ക്ലാസുകള്‍ ഒഴികെ മറ്റ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാനാണ് നിര്‍ദേശം.
പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളുമായി നാളെ ചര്‍ച്ച നടത്തും. അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന ട്രക്കുകള്‍ക്ക് മാത്രമാകും ഡല്‍ഹിയിലേയ്ക്ക് പ്രവേശനം അനുവദിക്കുക. പൊതു നിര്‍മാണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ഉത്തരവിട്ടു.
വായുമലിനീകരണ തോത് മോശമായതിനാല്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നാലാം ഘട്ടം അനുസരിച്ചുള്ള കടുത്ത നടപടികള്‍ നടപ്പിലാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി വ്യക്തമാക്കി. ഹൈവേകള്‍, റോഡുകള്‍, മേല്‍പ്പാലങ്ങള്‍, വൈദ്യുതി ലൈനുകള്‍ മറ്റു പൊതുപദ്ധതികള്‍ എന്നിവയുള്‍പ്പെടെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ഡല്‍ഹിയുടെ വായു ഗുണനിലവാര സൂചിക ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ ഗുരതര നിലയായ 457ല്‍ എത്തിയിരുന്നു.