ഡല്‍ഹി: നവംബര്‍ 9 മുതല്‍ ഡല്‍ഹിയിലെ പ്രൈമറി ക്ലാസുകള്‍ തുറക്കാമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അറിയിച്ചു. അന്തരീക്ഷ മലിനീകരണം കാരണം കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 50 ശതമാനം സര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും നിര്‍ദേശിച്ചിരുന്നു. നവംബര്‍ 9 മുതല്‍ ജീവനക്കാര്‍ക്ക് തിരികെ ഓഫീസിലെത്തി ജോലി ചെയ്യാനാകും. വാര്‍ത്താ സമ്മേളനത്തിലാണ് നിയന്ത്രണം പിന്‍വലിച്ചതായി ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അറിയിച്ചത്.
തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണ തോത് കുറയുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. മലിനീകരണം കണക്കിലെടുത്ത് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണ വിധേയമായിട്ടാണ് തുടരുന്നത്. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരിക്കും രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ അയക്കുന്നത്.