X

പുകമഞ്ഞില്‍ ദുരന്തഭൂമിയായി ഡല്‍ഹി; എക്‌സ്പ്രസ് ഹൈവേയില്‍ കൂട്ടിയിടിച്ചത് 18 വാഹനങ്ങള്‍

ന്യൂഡല്‍ഹി: കാഴ്ചമറക്കും വിധം പുകമഞ്ഞ് ശക്തമായതിനാല്‍ ദേശീയ തലസ്ഥാനത്ത് ജനജീവിതം ദുസ്സഹമായി. ഡല്‍ഹി എക്‌സ്പ്രസ് ഹൈവേയില്‍ ശക്തമായ പുകയെത്തുടര്‍ന്ന് 18 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ആഗ്ര-നോയിഡ യമുന എക്‌സ്പ്രസ് ഹൈവേയില്‍ വാഹനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ഭീകരത വെളിവാക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇടിച്ച കാറുകളില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടുന്നതും വീഡിയോയില്‍ കാണാം. പകല്‍ സമയത്ത് പുകമഞ്ഞിന്റെ കാഠിന്യം വര്‍ധിച്ചതോടെയാണ് കാറുകള്‍ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചത്. ഇരുപത് മീറ്റര്‍ അടുത്തുള്ളവരെ വരെ കാണാന്‍ സാധിക്കാത്ത വിധം പുക മൂടിയിരിക്കുകയാണ് ഡല്‍ഹിയില്‍. വ്യവസായ ശാലകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമുള്ള പുകയും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങള്‍ പൊട്ടിച്ചപ്പോള്‍ ഉണ്ടായ പുകയും ചേര്‍ന്നാണ് ഡല്‍ഹിയുടെ അന്തരീക്ഷത്തെ മലീമസമാക്കിയത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

chandrika: