കേസുകളെ തുടർന്ന് രാജിവച്ച മന്ത്രിമാരായ മനീഷ് സിസോദിയക്കും സത്യേന്ദർ ജെയിനിനും പകരക്കാരായി സൗരഭ് ഭരദ്വാജ് അതിഷി എന്നിവർ ഡൽഹി നിയമസഭയിൽ പുതിയ മന്ത്രിമാരായേക്കും എന്ന് സൂചന. പുതിയ മന്ത്രിമാരെ നിയമിക്കാനുള്ള നീക്കങ്ങൾ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ തുടങ്ങി. മദ്യനയ കേസിലാണ് ഉപ മുഖ്യമന്ത്രി കൂടിയായ മനീഷ് സിസോദിയ അറസ്റ്റിലായത്. കേസിൽ ജാമ്യം തേടി സിസോദിയ സമർപ്പിച്ച ഹർജി സുപ്രിം കോടതി മടക്കിയതിന് പിന്നാലെയാണ് രാജിവച്ചത്.