സിപിഎമ്മിന്റെ കോഴിക്കോട് നടന്ന ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദയിലിരുത്തി ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിപിഎം പ്രതിനിധികള്‍. കോഴിക്കോട് പന്തീരങ്കവിലുള്ള അലനും താഹയും യുഎപിഎ ചുമത്തപ്പെടാനുള്ള കുറ്റം ചെയ്‌തോ എന്നാണ് ഉന്നയിച്ച ചോദ്യം. എന്തുകൊണ്ടാണ് ദേശീയ തലത്തില്‍ സ്വീകരിക്കുന്ന നിലപാട് സംസ്ഥാനത്ത് ഉണ്ടാകാതെപോയതെന്നാണ് പ്രതിനിധികള്‍ ആവര്‍ത്തിച്ചു.
കേരളത്തില്‍ യുഎപിഎ നടപ്പാക്കേണ്ട ആവശ്യമുണ്ടോയെന്ന് ചോദിച്ച പ്രതിനിധികള്‍ അറസ്റ്റ് ചെയ്ത സമയത്ത് അലനും താഹയും തികഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് ഓര്‍മപ്പെടുത്തി. ഒരുപാട് പൊലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും ന്യായമായ വിഷയങ്ങള്‍ക്ക് പോലും പൊലീസില്‍ നിന്ന് നീതി ഉണ്ടാകുന്നില്ലെന്നും അവര്‍ തുറന്നടിച്ചു.അതേസമയം, മുന്‍പ് ആഭ്യന്തര വകുപ്പിനെതിരെ പാലക്കാട് സിപിഎം ജില്ലാ സമ്മേളനത്തിലും രൂക്ഷമായ വിമര്‍ശനം ഉന്നയിക്കപ്പെട്ടിരുന്നു.