X

തപാല്‍ വഴി ലഹരിക്കടത്ത് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

കൊച്ചി: കൊച്ചിയിലെ ഫോറിന്‍ തപാല്‍ ഓഫീസ് വഴി ലക്ഷങ്ങള്‍ വിലമതിക്കുന്ന എല്‍.എസ്.ഡി എത്തിച്ച് വില്‍പന നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ ദിവസമാണ് ലക്ഷങ്ങളുടെ മയക്കുമരുന്ന് എത്തിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായത്. കോഴിക്കോട് മാങ്കാവ് സ്വദേശി കെ. ഫസലു, തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ആദിത്യന്‍(23) എന്നിവരാണ് പിടിയിലായത്. ഫസലുവിനെ കോഴിക്കോട് എക്‌സൈസാണ് അറസ്റ്റ് ചെയ്തത്. നെതര്‍ലാന്‍ഡ്‌സില്‍ നിന്ന് 5 എല്‍.എസ്.ഡി സ്റ്റാമ്പ് എത്തിച്ച കേസിലാണ് ആദിത്യന്‍ തിരുവനന്തപുരത്ത് അറസ്റ്റിലായത്.

Test User: