അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ ചെരുപ്പൂരിയെറിഞ്ഞ് പ്രതി. സ്‌പെഷ്യല്‍ പോക്‌സോ ജഡ്ജി പി.എസ് കലക്ക് നേരെയാണ് കുറ്റവാളി സുജിത് സാകേത് (27) ചെരിപ്പ് എറിഞ്ഞത്. പാദരക്ഷകള്‍ ലക്ഷ്യം തെറ്റി സാക്ഷിക്കൂടിന് സമീപം വീണു.
ഏപ്രില്‍ 30നാണ് മധ്യപ്രദേശ് സ്വദേശിയായ പ്രതി കുടിയേറ്റ തൊഴിലാളിയുടെ മകളായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. വീടിന് സമീപത്തായി കുട്ടിയെ ഒറ്റക്ക് കണ്ട പ്രതി ചോക്ലേറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒറ്റപ്പെട്ട സ്ഥലത്ത് പെണ്‍കുട്ടിയെ എത്തിച്ച് കുട്ടിയെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ വിസ്തരിച്ച 26 സാക്ഷികളുടെ മൊഴിയും, മുമ്പ് 53 ഡോക്യുമെന്ററി തെളിവുകളും കോടതി പരിഗണിച്ചു.