X

സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി; ടൊവിനോയുടെ പരാതിയില്‍ കേസ്

സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന നടന്‍ ടൊവിനോ തോമസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ അപകീര്‍ത്തിപെടുത്തി എന്നാരോപിച്ച് ടോവിനോ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. എറണാകുളം പനങ്ങാട് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

പരാതിക്കാസ്പദമായ ഇന്‍സ്റ്റഗ്രാം ലിങ്കും ടൊവിനോ സമര്‍പ്പിച്ചിട്ടുണ്ട്. താരം കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പരാതി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. ഇന്നലെ രാത്രിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

webdesk13: