അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി തടയണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി നാളെ പരിഗണിക്കും.ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് വാദം കേള്‍ക്കും. കേസ് പരിഗണിക്കേണ്ട ജഡ്ജി ജസ്റ്റിസ് ഗീത ഗോപി കഴിഞ്ഞദിവസം പിന്‍മാറിയിരുന്നു.
രാഹുലിന്റെ അപേക്ഷ നേരെത്ത് സൂറത്ത് കോടതി തള്ളിയിരുന്നു. ഇതോടെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.വിധി തടഞ്ഞാല്‍ മത്രമെ അദ്ദേഹത്തിന് അയോഗ്യനാക്കപ്പെട്ട എംപി സ്ഥാനം തിരികെ ലഭിക്കുകയുള്ളൂ.