ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തിന്റെ ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദീപിക പദുക്കോണ്‍ ഖത്തറില്‍ എത്തി. വെള്ളിയാഴ്ച രാത്രിയാണ് താരം ഖത്തറില്‍ എത്തിയത്. ലോകകപ്പിന്റെ സമാപന വേദിയിലേക്ക് ഫൈനലില്‍ ഉള്ള പന്ത് എത്തിക്കുക ദീപിക ആയിരിക്കും.
ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരം ഇത്തരത്തില്‍ എത്തുന്നത് ആദ്യമായാണ്. ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖാനും, മലയാളത്തിലെ സൂപ്പര്‍ താരം നടന് മോഹന്‍ലാലും ഖത്തറില്‍ എത്തുന്നുണ്ട്.
നാളെ രാത്രി 8:30 മണിക്കാണ് ഖത്തര്‍ ലോകകപ്പിന്റെ കലാശ പോരാട്ടം നടക്കുന്നത്. അര്‍ജന്റീന ഫ്രാന്‍സ് തമ്മിലാണ് കലാശ പോരാട്ടം.