കേരള വര്‍മ കോളജ് അധ്യാപിക ദീപ നിശാന്തിന്റെ കവിതാ മോഷണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ കോളജ് പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് യുജിസി നോട്ടീസ് നല്‍കി. ആരോപണവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട നല്‍കാനാണ് യുജിസി നിര്‍ദ്ദേശം. കാര്യത്തില്‍ കോളജ് മാനേജ്‌മെന്റിന്റെ നിലപാട് വ്യക്തമാക്കാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദീപ നിശാന്തിന്റെ സത്യസന്ധതയെ ചോദ്യംചെയ്തുകൊണ്ട് സമര്‍പ്പിച്ച പരാതിയിലാണ് യുജിസിയുടെ നടപടി. യുവകവി കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചത് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. പിന്നീട് കവിത തന്റെതല്ലെന്ന് ദീപ സമ്മതിച്ചിരുന്നു.