തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാപത്രം സര്‍ക്കാരിന്റെ അറിവോടെയല്ലെന്നുള്ള വാദം പൊളിയുന്നു. ഇഎംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് രേഖകള്‍ തെളിയിക്കുന്നു.
കെഎസ്‌ഐഎന്‍സിയെയും എംഡി എന്‍. പ്രശാന്തിനെയും പഴിചാരിയ സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയാണ് പുതിയ വിവരങ്ങള്‍. ഇംസിസിയും സര്‍ക്കാരും തമ്മിലുണ്ടാക്കിയ അസെന്‍ഡ് ധാരണാപത്രം പ്രകാരമാണ് കരാര്‍ ഒപ്പിടുന്നത്.
ചര്‍ച്ചകള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നത് തെളിയിക്കുന്ന വാട്‌സാപ് ചാറ്റുണ്ട്. സിംഗപ്പുര്‍ പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി അഡീഷനല്‍ ചീഫ് സെക്രട്ടറി മറുപടി നല്‍കിയെന്നും പുറത്തുവന്ന റിപ്പോര്‍ട്ടില്‍നിന്നു വ്യക്തമാകുന്നു.