X

കഴുത്തില്‍ ആഴത്തിലും വീതിയിലും മുറിവ് ; ധമനികള്‍ മുറിഞ്ഞ് രക്തം വാര്‍ന്നത് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

നിഥിന മോളുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കഴുത്തില്‍ ആഴത്തിലും വീതിയിലും ഏറ്റ മുറിവാണ് മരണത്തിനു കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.ധമനികള്‍ മുറിഞ്ഞതും രക്തം പെട്ടന്ന് വാര്‍ന്നതും മരണത്തിനു കാരണാമായിട്ടുണ്ട്.കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു പോസ്റ്റ് മോര്‍ട്ടം.

ഇന്നലെയാണ് പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷക്ക് എത്തിയ നിഥിന മോളെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

 

Test User: