ന്യൂഡല്‍ഹി: കഴിഞ്ഞ 11 വര്‍ഷത്തിനിടെ ബിജെപിയുടെ ആസ്തിയില്‍ വന്‍ വര്‍ധനവ്. ഈ കാലയളവില്‍ പാര്‍ട്ടിയുടെ സ്വത്തില്‍ 627 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സന്നദ്ധ സംഘടനകളായ അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ്, ബംഗാള്‍ ഇലക്ഷന്‍ വാച്ച് എന്നിവര്‍ നടത്തിയ കണക്കെടുപ്പിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്. 2004-2005ല്‍ 122.93 കോടിയായിരുന്ന ബിജെപിയുടെ ആസ്തി 2015-2016 ആയപ്പോള്‍ 893.88 കോടിയായി വര്‍ധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും പാര്‍ട്ടികള്‍ സമര്‍പ്പിച്ച കണക്കിന്റെ അടിസ്ഥാനത്തിലാണിത്.
സിപിഎമ്മിന്റെ ആസ്തിയിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. 2004-2005 കാലയളവില്‍ 90.55 കോടി രൂപയായിരുന്ന സിപിഎമ്മിന്റെ ആസ്തി 437.78 കോടി രൂപയായും വര്‍ധിച്ചു. സിപിഐയുടെ ആസ്തിയും ഉയര്‍ന്നിട്ടുണ്ട്. 5.56 കോടി രൂപയില്‍ നിന്ന് 10.18 കോടി രൂപയായാണ് ഉയര്‍ന്നത്. കോണ്‍ഗ്രസിന്റെ ആസ്തിയിലാവട്ടെ 353.41 ശതമാനം വര്‍ധനവാണുണ്ടായത്.
ബിജെപിയുടെ ആസ്തി കുന്നുകൂടി; 11 വര്‍ഷത്തിനിടെ വര്‍ധിച്ചത് 627 ശതമാനം
Tags: BJPBJP PARTY FUND